Saturday 7 October 2017

നാട്ടുപഠനം

നാട്ടുപഠനം
ഒരു ഡി എഡ് പഠനപരിപാടി -2017

ലക്ഷ്യം
  • നാടിനെ അറിയുന്നതെങ്ങനെ - വിദ്യാർഥികൾക്ക് നേരിട്ടനുഭവം നൽകൽ
  • സ്ഥാപനത്തെ സാമൂഹ്യമായി ബന്ധിപ്പിക്കൽ
  • പഠനകേന്ദ്രമെന്ന നിലയിൽ സ്ഥാപനത്തെ വികസിപ്പിക്കൽ
  • സ്വയം പഠനത്തിനും ഗ്രൂപ്പ് പഠനത്തിനും പരിശീലനം ലഭിക്കൽ
  • ദീർഘകാല പഠനം പ്രാവർത്തികമാക്കൽ

പഠനസഹായം
  • 10 പേർ വീതമുള്ള 6 ഗ്രൂപ്പുകൾ
  • സഹായത്തിനായി അദ്ധ്യാപകർ
  • പ്രാദേശിക വിദഗ്ദ്ധരുടെ സഹായം
  • സാമ്പത്തിക സമാഹരണം

പഠനരീതി
  • പൂർണ്ണമായും ഗ്രൂപ്പ് പ്രവർത്തനം - ഗ്രൂപ്പിലെ അംഗങ്ങലുടെ ലിസ്റ്റ്
  • ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 2 വാർഡുകൾ കേന്ദ്രീകരിച്ച് - ഒരാഴ്ച്ച
  • അതത് വിഷയങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള ഗ്രൂപ്പ് ചർച്ചകൾ [ ദിവസം 30 മിനുട്ട് ] - വിഷയാവതരണം ചർച്ച നോട്ട്
  • ഏതെല്ലാം സംഗതികൾ പഠിക്കണമെന്ന് പ്രാഥമികമായി തീരുമാനിക്കൽ – ലിസ്റ്റ് പട്ടിക
  • പ്രവർത്തനങ്ങൾ – നടന്ന് കാണൽ , അഭിമുഖങ്ങൾ, വസ്തുതകൾ ശേഖരിക്കൽ, എവിടെയൊക്കെ നേരിട്ട് പോകണമെന്ന് തീരുമാനിക്കൽ, സമയം തീരുമാനിക്കൽ, യാത്രാസ്വഭാവം തീരുമാനിക്കൽ, പഠനസംഘങ്ങളുടെ പെരുമാറ്റരീതികൾ ചിട്ടപ്പെടുത്തൽ തുടങ്ങിയവ – വിശദമായ ടൈംടേബിൾ. ലിസ്റ്റുകൾ, പെരുമാറ്റചട്ടം നോട്ട്
  • ചുമതലകൾ ഏറ്റെടുക്കൽ – ലിസ്റ്റ്
  • കുറിപ്പുകൾ, ചിത്രങ്ങൾ, ഓഡിയോകൾ, വീഡിയോകൾ, വസ്തുവകകൾ , പഠനങ്ങൾ – രേഖകൾ എന്നിവ സമാഹരിക്കൽ – ലിസ്റ്റ് ആദ്യഘട്ടം.... പിന്നീട് പൂർത്തിയാക്കൽ
  • പ്രതിദിനം പഠനം - പ്രവർത്തനം വിലയിരുത്തൽ – ഗ്രൂപ്പ്- 30 മിനുട്ട് - ചർച്ചാ നോട്ടുകൾ
  • ലഭ്യമായ സാമഗ്രികൾ പരിശോധിക്കൽ, തരം തിരിക്കൽ, വിലയിരുത്തൽ, അറിവുകളാക്കി മാറ്റൽ , രേഖപ്പെടുത്തൽ – പഠനക്കുറിപ്പുകൾ
  • ഗ്രൂപ്പുകളിൽ പഠനങ്ങൾ അവതരണം - ചർച്ച – മെച്ചപ്പെടുത്തൽ
  • പൂർണ്ണ റിപ്പോർട്ടുകൾ – പഠനങ്ങൾ തയ്യാറാക്കൽ – പൂർണ്ണ റിപ്പോർട്ട് / പി പി ടി കൾ, ഓഡിയോ വീഡിയോ ചിത്ര ഡിജിറ്റൽ ശേഖരം, തുടങ്ങിയ എല്ലാം
  • പൊതുഅവതരണം - വിപുലമായ സദസ്സിൽ – ചർച്ച - പുഷ്ടീകരണം - പങ്കെടുത്തവരുടെ ഹാജർ, ചർച്ചാ സംഗ്രഹങ്ങൾ, ചിത്രങ്ങൾ
  • പൊതു അക്കാദമിക്ക് സമൂഹത്തിന്ന് ലഭ്യമാക്കൽ – ബ്ലോഗ് സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലൂടെ
വിഷയങ്ങൾ
1. ഭൂപ്രകൃതിയും ഭൂവിഭവങ്ങളും
2. ജൈവവൈധ്യം - സസ്യങ്ങൾ
3. നാട്ടുഗണിതം
4. കലയും സംസ്കാരവും
5. ഇംഗ്ലീഷ് നിത്യജീവിതത്തിൽ
6. നാട്ടുചരിത്രം

വിഷയങ്ങൾ : വിശദാംശങ്ങൾ
1. ഭൂപ്രകൃതിയും ഭൂവിഭവങ്ങളും
  • ശ്രീകൃഷണപുരം പഞ്ചായത്തിലെ 2 വാർഡുകൾ
  • പഞ്ചായത്ത് - 2 വാർഡുകൾ വില്ലേജ് സ്കെച്ച് , ഗൂഗീൾ മാപ്പ്, ജിയോ വിശദാംശങ്ങൾ
  • ഭൂപ്രകൃതിയെ സംബന്ധിച്ചുള്ള പൊതുവിവരം [ എത്ര ഏരിയ എത്ര കാട് എത്ര വയൽ, എത്ര ജലസ്രോതസ്സ്, കാവുകൾ, എത്ര തോട്ടം, പാറ, വെട്ടുകല്ല്, ഒഴിഞ്ഞയിടങ്ങൾ ]
  • മനുഷ്യപ്രവർത്തനങ്ങളാൽ മാറിമറിഞ്ഞ ഭൂപ്രകൃതിയളവുകൾ
  • നിലവിലുള്ള വിഭവസാമ്പത്തികം
  • സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ – സാധ്യതകൾ
    രേഖകൾ
  • കുറിപ്പുകൾ, പട്ടികകൾ, ഗ്രാഫുകൾ, സ്ക്രീൻഷോട്ടുകൾ, മാപ്പുകൾ, അഭിമുഖങ്ങൾ, ഓഡിയോ, വീഡിയോ, ഫോട്ടോ, സ്കെച്ച് , പത്രറിപ്പോർട്ടുകൾ, റിക്കാർഡുകൾ [ ഫോട്ടോകോപ്പി] തുടങ്ങിയവ

2. ജൈവവൈവിദ്ധ്യം - സസ്യവിഭാഗം

  • ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 2 വാർഡുകൾ കേന്ദ്രീകരിച്ച്
  • ജൈവവൈവിധ്യം - ജന്തു സസ്യ സാന്നിദ്ധ്യം - പൊതുനിരീക്ഷണം
  • സസ്യസാന്നിദ്ധ്യം - വിശദമായ പഠനം
  • മരം, ചെടി, വള്ളികൾ, പുല്ല്, കാട്ടുമരം, നാട്ടുമരം എന്നിങ്ങനെ അളവുവിവരങ്ങൾ
  • സസ്യസമ്പത്ത് - അന്വേഷണം
  • സസ്യനാശം സംബന്ധിച്ച വിവരങ്ങൾ – പ്രശ്നങ്ങൾ നിരീക്ഷണങ്ങൾ
  • പുതിയ സസ്യങ്ങളുടെ സാന്നിദ്ധ്യം

രേഖകൾ
കുറിപ്പുകൾ, പട്ടികകൾ, ചാർട്ടുകൾ, ഗ്രാഫുകൾ, ചിത്രങ്ങൾ , ഓഡിയോകൾ, വീഡിയോകൾ, ഗൂഗിൾ മാപ്പുകൾ , ഫോട്ടോകോപ്പികൾ തുടങ്ങിയവ

3. നാട്ടുഗണിതം

  • ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ രണ്ടുവാർഡുകൾ കേന്ദ്രീകരിച്ച്
  • പഴയ കണക്കുസംബ്രദായങ്ങൾ, അളവ് തൂക്ക ഗണിതപദങ്ങൾ, പദങ്ങളുടെ ആശയം, നവീനമായ തുല്യപദങ്ങൾ
  • കണെക്കെഴുത്തുരീതികൾ, കണക്കെഴുത്ത് ശീലങ്ങൾ, നിത്യജീവിതത്തിലാവശ്യമായിരുന്ന കണക്കുകൾ
  • പഴയ കണക്ക് പഠനരീതികൾ – കിട്ടാവുന്നിടത്തോളം പഴയവ
  • പഴയ കണക്കദ്ധ്യാപകരുമായി , പഴയ വിദ്യാർഥികളുമായി അഭിമുഖം

രേഖകൾ
കുറിപ്പുകൾ, ചിത്രങ്ങൾ, ഗ്രാഫിക്ക്സ്, പട്ടികകൾ, ഓഡിയൊ- വീഡിയോ , റിക്കാർഡുകൾ ഫോട്ടോകോപ്പി തുടങ്ങിയവ







4. കലയും സംസ്കാരവും
  • ഗ്രാമത്തിലെ കല സംസ്കാരം സാന്നിദ്ധ്യം
  • പഴയ കലാരൂപങ്ങൾ – കളികൾ അന്വേഷണം
  • വീട്ടുകലകൾ- കളികൾ , നാട്ടുകലകൾ- നാട്ടുകളികൾ
  • സാംസ്കാരിക പ്രവർത്തനങ്ങൾ – ഓർമ്മകളിൽനിന്ന്
  • കലാരൂപങ്ങൾ, കലാകാരന്മാർ ലിസ്റ്റ് - വിശദാംശങ്ങൾ
  • കലാ - കളി രൂപങ്ങളിൽ വന്ന മാറ്റങ്ങൾ
  • നാടിന്റെ കലാ - കളി പാരമ്പര്യം പഠനം
    രേഖകൾ
  • കുറിപ്പുകൾ, അഭിമുഖങ്ങൾ, ചിത്രങ്ങൾ, ഓഡിയോ വീഡിയോ , റിക്കാർഡുകൾ ഫോട്ടോകോപ്പി, പഴയ സിനിമ – ക്ലബ്ബ് നോട്ടീസുകൾ – കാര്യപരിപാടികൾ – അനൗൺസ്മെന്റ് രൂപങ്ങൾ

5. ഇംഗ്ലീഷ് നിത്യജീവിതത്തിൽ
  • ശ്രീകൃഷ്ണപുരം പഞ്ചായത്ത് 2 വാർഡുകൾ കേന്ദ്രീകരിച്ച്
  • നിത്യജീവിതത്തിലെ ഇംഗ്ഗ്ലീഷ് ഉപയോഗം - വാക്കുകൾ, വാക്യങ്ങൾ
  • ഇംഗ്ലീഷിന്റെ പ്രത്യക്ഷ സാംസ്കാരിക സ്വാധീനം - ഉടുപ്പ്, നടപ്പ്, ഭക്ഷണം , ആചാരം, ആഘോഷം
  • ഇംഗ്ഗ്ലീഷ് പത്രസ്വാധീനം പ്രചാരം
  • ലൈബ്രറികളിലെ ഇംഗ്ലീഷ് സാന്നിദ്ധ്യം
    രേഖകൾ
  • കുറിപ്പുകൾ, ഓഡിയോ വീഡിയോ, ചിത്രം, പദങ്ങൾ ലിസ്റ്റ് , കാറ്റലോഗ്, അഭിമുഖം, മാതൃകാസംഭാഷണങ്ങൾ – ഇംഗ്ലീഷിൽ , പട്ടികകൾ തുടങ്ങിയവ

6. നാട്ടുചരിത്രസംഭവങ്ങൾ
  • ശ്രീകൃഷണപുരം പ്രദേശമൊട്ടാകെ ശ്രദ്ധിച്ച്
  • നാട്ടുചരിത്രവും രാജ്യചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, വ്യക്തികൾ, സ്മാരകങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം
  • ഓർമ്മകൾ, പഴങ്കഥകൾ, അടയാളങ്ങൾ, തുടങ്ങിയവ
  • കുടിയേറ്റങ്ങൾ, പുറത്ത് പോകലുകൾ, വിദേശബന്ധങ്ങൾ
  • ജനനം, മരണം, വിവാഹം തുടങ്ങിയവയിലെ സവിശേഷതകൾ
  • രേഖകൾ
  • കുറിപ്പുകൾ, ചിത്രങ്ങൾ, ഓഡിയോ വീഡിയോ, അഭിമുഖം, അനുസ്മരണം, കഥകൾ , പട്ടികകൾ, ചാർട്ടുകൾ, ഗൂഗിൾമാപ്പുകൾ....തുടങ്ങിയവ